
പാക് സൈനിക പോസ്റ്റുകൾക്ക് നേരേ ശക്തമായ ആക്രമണം നടത്തി അഫ്ഗാൻ സൈന്യം. താലിബാൻ സൈന്യം നിരവധി പാക് സൈനിക പോസ്റ്റുകൾ പിടിച്ചെെടുത്തു എന്നാണ് റിപ്പോർട്ട്. ഇരുഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. പാക് സേനയുടെ ടാങ്കും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിന് തുടക്കമിട്ടത് പാകിസ്ഥാനാണെന്ന് താലിബാൻ ആരോപിക്കുന്നു.
അഫ്ഗാൻ–പാക് അതിർത്തിയായ ഡ്യൂറൻഡ് ലൈനിനോടു ചേർന്നുള്ള പാക്ക് ജില്ലയായ ചമൻ, അഫ്ഗാൻ ജില്ലയായ സ്പിൻ ബോൾദക് എന്നിവ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ തുടരുന്നത്. 58 പാക് സൈനികരെ വധിച്ചതായാണ് അഫ്ഗാൻ സൈന്യം അവകാശപ്പെട്ടത്. അതേസമയം, 200 അഫ്ഗാൻ സൈനികരെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെട്ടു. തങ്ങളുടെ ഭാഗത്ത് 23 സൈനികർ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അംഗീകരിച്ചു. അതേസമയം, അഫ്ഗാൻ ഭാഗത്ത് 12 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരുക്കേറ്റതായുമാണ് താലിബാൻ അവകാശപ്പെടുന്നത്.











